മുൻ എംഎൽഎ എസ്. രാജേന്ദ്രനെ സിപിഎമ്മിൽനിന്ന് പുറത്താക്കാൻ ശുപാർശ


മൂന്നാർ

ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രനെ സിപിഎമ്മിൽനിന്ന് പുറത്താക്കാൻ ശുപാർശ. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയാണ് കർശന നടപടിക്ക് ശുപാർശ ചെയ്തത്. ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് വീഴ്ചയിൽ പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷന്‍റെ അന്വേഷണത്തിൽ രാജേന്ദ്രൻ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർ‍ന്നാണ് നീക്കം.  ഒരു വർഷത്തേക്കാണ് പാർട്ടിയിൽനിന്ന് പുറത്താക്കാൻ ശുപാർശ നൽകിയിട്ടുള്ളത്. 

ശുപാർശ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് കൈമാറും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർത്ഥത ഉണ്ടായില്ല, പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് രാജേന്ദ്രനെതിരായ അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തലുകൾ‍.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed