സ്വീകരണം നൽകി

ഹൃസ്വ സന്ദർശനത്തിനു ബഹ്റൈനിൽ എത്തിയ സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി. ജയനു ബഹ്റൈൻ നവകേരള സ്വീകരണം നൽകി. ബഹ്റൈൻ നവകേരള കോ ഓർഡിനേഷൻ സെക്രട്ടറി ഷാജി മൂതല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്റൈൻ നവകേരള യുടെ മുതിർന്ന നേതാവ് എ.വി.പ്രസന്നൻ ബഹ്റൈൻ നവകേരളയുടെ ഉപഹാരം നല്കി. അസി. സെക്രട്ടറി ജേക്കബ് മാത്യു, എൻ.കെ.ജയൻ, എ.കെ സുഹൈൽ, എം.സി. പവിത്രൻ , രാമത്ത് ഹരിദാസ് എന്നിവർ സംസാരിച്ചു.റയിസൺ വർഗ്ഗീസ് സ്വാഗതവും അസീസ് ഏഴാകുളം നന്ദിയും പറഞ്ഞു.