കൊയിലാണ്ടികൂട്ടം ബഹ്റൈന് പുതിയ ഭാരവാഹികൾ


ബഹ്റൈൻ

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഗ്ലോബൽ കൂട്ടായ്മയായ കൊയിലാണ്ടിക്കൂട്ടത്തിന്റെ ബഹ്‌റൈൻ ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചാപ്റ്റർ ചെയർമാൻ കെ.ടി. സലിം, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ സൈൻ കൊയിലാണ്ടി, ജസീർ കാപ്പാട് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഗിരീഷ് കാളിയത്ത് പ്രസിഡണ്ടും, ഹനീഫ് കടലൂർ ജനറൽ സെക്രട്ടറിയും, നൗഫൽ നന്തി ട്രഷററുമായിട്ടുള്ള കമ്മിറ്റിയുടെ രക്ഷാധികാരികൾ സുരേഷ് തിക്കോടി, സൈൻ കൊയിലാണ്ടി എന്നിവരാണ്.

ജബ്ബാർ കുട്ടീസ് (വർക്കിങ് പ്രസിഡണ്ട്), ഹരീഷ് പി.കെ. (വൈസ് പ്രസിഡണ്ട്),  (ജനറൽ സെക്രട്ടറി), തൻസീൽ മായൻവീട്ടിൽ (വർക്കിങ് സെക്രട്ടറി), നദീർ കാപ്പാട് (ജോയിന്റ് സെക്രട്ടറി), രാകേഷ് പൗർണമി (വർക്കിങ് ട്രഷറർ), ജെ.പി.കെ. തിക്കോടി (ചാരിറ്റി കൺവീനർ), ആബിദ് കുട്ടീസ് (പ്രോഗ്രാം കൺവീനർ), ശിഹാബ് പ്ലസ് (മീഡിയ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.  ഫൈസൽ ഇയഞ്ചേരി, കൊച്ചീസ് മുഹമ്മദ്, ഷെഫീൽ യൂസഫ്, ലത്തീഫ് കൊയിലാണ്ടി, പ്രജീഷ് തിക്കോടി, അജിനാസ് ഇല്ലിക്കൽ, ജ്യോതിഷ് പണിക്കർ, രാജേഷ് ഇല്ലത്ത്‌, വി.കെ. നസ്‌റുദ്ദീൻ, ഇല്യാസ് കൈനോത്ത്, റാഷിദ്‌ കെ.ടി.വി, പി.വി. ഷഹദ്‌, കെ.വി. ഷഹീർ എന്നിവർ നിർവാഹക സമിതി അംഗങ്ങളാണ്. കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ സ്ഥാപക അംഗങ്ങളായ റഫീക്ക് തയ്യിൽ, വി.എൻ. ബിജു, തസ്‌നീം ജന്നത്ത്, റാഷിദ് ആംബ്സ് എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

You might also like

Most Viewed