സമസ്ത ബഹ്റൈനും , കാപിറ്റൽ കമ്മ്യൂണിറ്റി സെന്ററും ബഹ്റൈൻ ദേശീയദിനം ആഘോഷിച്ചു


മനാമ

സമസ്ത ബഹ്റൈനും, കാപിറ്റൽ കമ്മ്യൂണിറ്റി സെന്ററും സംയുക്തമായി ബഹ്റൈൻ ദേശീയദിനം സമുചിതമായി ആഘോഷിച്ചു. സമസ്ത ബഹ്‌റൈൻ കേന്ദ്ര ആസ്ഥാന മന്ദിരം നിലകൊള്ളുന്ന ഗോൾഡ് സിറ്റി പരിസരത്ത് നടത്തിയ വർണ്ണശഭളമായ റാലിയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. റാലിയിൽ 150 ൽ പരം ആളുകൾ പങ്കെടുത്തു. ഇതേതുടർന്ന് നടന്ന പൊതുയോഗം കാപിറ്റൽ കമ്മ്യൂണിറ്റി സെന്റർ ചെയർമാൻ അഹ്‌മദ് അബ്ദുൽ വാഹിദ് കാറാത്ത ഉദ്ഘാടനം ചെയ്തു.

സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജാസിം സബ്ത്ത്, ഇബ്റാഹിം മത്തർ, ഫൈസൽ അബ്ബാസി, അൻവർ ദോസരി എന്നിവർ ആശംസകൾ അർപ്പിച്ചു. ബഹ്റൈൻ റൈഞ്ചിലെ മദ്റസ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ചടങ്ങിൽ സമസ്ത ബഹ്‌റൈനിലെ എല്ലാ മദ്റസകളിലേയും ഉസ്താദുമാരേയും, പോഷകഘടകങ്ങളേയും കാപിറ്റൽ കമ്മ്യൂണിറ്റി സെന്റർ ഭാരവാഹികൾ ആദരിച്ചു.

You might also like

Most Viewed