അൽ ഹിലാൽ ഹോസ്പിറ്റൽ ബഹ്റൈൻ ദേശീയദിനാഘോഷങ്ങൾ സംഘടിപ്പിച്ചു


മനാമ

ബഹ്റൈനിലെ പ്രമുഖ മെഡിക്കൽ ഗ്രൂപ്പായ അൽ ഹിലാൽ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈൻ ദേശീയദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. സൽമാബാദിലെ അൽ ഹിലാൽ ശാഖയിൽ വെച്ച് നടന്ന ആഘോഷപരിപാടികളിൽ പാർലിമെന്റ് എംപിമാരായ ഇബ്രാഹിം അൽ നാഫി, യൂസഫ് ബിൻ അഹമദ് അൽ തവാഡി, സെയിനബ് അബ്ദുൽ അമീർ, മുനിസിപ്പൽ പ്രതിനിധി അഹമദ് അൽ മകാവി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

കൺസൽട്ടിങ്ങ് ആന്റ് ഓർഗനൈസേഷൻ ഓഫ് എക്സിബിഷൻസ് ആന്റ് കോൺഫറൻസ് സിഇഒ സഹറ ബഖർ, അൽ ഹിലാൽ ഹോസ്പിറ്റൽ സി ഇ ഒ ഡോയ ശരത്ത് ചന്ദ്രൻ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ആസിഫ് മുഹമദ്, ഫിനാൻസ് മാനേജർ സഹൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 

You might also like

Most Viewed