തി​ക്കോ​ടി​യി​ൽ യു​വ​തി​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ യു​വാ​വും മ​രി​ച്ചു


കോഴിക്കോട്

പ്രണയ നൈരാശ്യം മൂലം തിക്കോടിയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവും മരിച്ചു. അയൽവാസി വലിയ മഠത്തിൽ നന്ദകുമാർ (30) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. 99 ശതമാനം പൊള്ളലേറ്റ നന്ദകുമാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസമാണ് തിക്കോടി പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരി തിക്കോടി കാട്ടുവയൽ കൃഷ്ണപ്രിയ (22)യെ നന്ദകുമാർ തീകൊളുത്തി കൊലപ്പെടുത്തിയത്. ഇതിന് ശേഷം നന്ദകുമാറും ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. പഞ്ചായത്ത് ഓഫീസിലെ പ്ലാനിംഗ് വിഭാഗത്തിൽ പ്രൊജക്ട് അസി. ആയി താത്ക്കാലിക ജീവനക്കാരിയാണ് കൃഷ്ണപ്രിയ. ഇവർ ജോലിയിൽ പ്രവേശിച്ചിട്ട് നാല് ദിവസം മാത്രമെ ആയിരുന്നുള്ളൂ.

ഇന്നലെ രാവിലെ 9.50 ന് പഞ്ചായത്ത് ഓഫീസിന് മുൻപിലായിരുന്നു സംഭവം.  ഓഫീസിലേക്ക് എത്തിയ കൃഷ്ണപ്രിയയെ വാതുക്കൽ നന്ദകുമാർ തടഞ്ഞുനിർത്തി. വാക്കുതർക്കം നടക്കുന്നതിനിടെ കൈയിൽ കരുതിയ കുപ്പിയിലെ പെട്രോൾ കൃഷ്ണപ്രിയയുടെ ശരീരത്ത് ഒഴിച്ച ശേഷം സ്വന്തം ദേഹത്തും പെട്രോൾ ഒഴിച്ച് നന്ദകുമാർ തീകൊളുത്തി. കൃഷ്ണപ്രിയയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. യുവതിക്ക് 90 ശതമാനം പൊള്ളലേറ്റ നിലയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഏറെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു സമീപകാലത്തായി പെണ്‍കുട്ടിയ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങളും അയല്‍വാസികളും പറ‍ഞ്ഞു.

You might also like

  • Straight Forward

Most Viewed