ബഹ്റൈൻ പ്രതിഭയുടെ ഇരുപ്പത്തിയെട്ടാം കേന്ദ്ര സമ്മേളനം സമാപിച്ചു

മനാമ
ബഹ്റൈൻ പ്രതിഭയുടെ ഇരുപ്പത്തിയെട്ടാം കേന്ദ്ര സമ്മേളനം സമാപിച്ചു. സഗയയിലെ കേരള കാത്തലിക്ക് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ ഒരുക്കിയ പി ബിജു നഗറിൽ അഞ്ചു പ്രമേയങ്ങളാണ് സമ്മേളനം അംഗീകരിച്ചത്. രാമചന്ദ്രൻ രക്തസാക്ഷി പ്രമേയവും ശിവ കീർത്തി രവീന്ദ്രൻ അനുശോചന പ്രമേയവും ജനറൽ സെക്രട്ടറി ലിവിൻ കുമാർ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. മഹേഷ്, ബിന്ദു, ഷീബ രാജീവൻ സതീഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. പുരോഗമന കല സാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ആയിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തത്.
2021-23 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. അഡ്വ. ജോയ് വെട്ടിയാടൻ (പ്രസിഡണ്ട്), പ്രദീപ് പതേരി (ജനറൽ സെക്രട്ടറി), മിജേഷ് മൊറാഴ (ട്രഷറർ), ശിവ കീർത്തി രവീന്ദ്രൻ, ശശി ഉദിനൂർ (വൈസ് പ്രസിഡൻറുമാർ), പ്രജിൽ മണിയൂർ, ഷംജിത് കോട്ടപ്പള്ളി (ജോയിന്റ് സെക്രട്ടറിമാർ), രജീഷ് (മെംബർഷിപ് സെക്രട്ടറി), അജിത് വാസുദേവൻ (കലാവിഭാഗം സെക്രട്ടറി), ബിനു കരുണാകരൻ (ലൈബ്രേറിയൻ) എന്നിവരാണ് പുതിയ ഭാരവാഹികൾ. രഞ്ജിത് കുന്നന്താനമാണ് ഇന്റേണൽ ഓഡിറ്റർ.