ഇന്ത്യൻ സ്കൂൾ മലയാള ദിനം ആഘോഷിച്ചു


മനാമ

ഇന്ത്യൻ സ്‌കൂൾ കേരളപ്പിറവിയോട് അനുബന്ധിച്ച് മലയാള ദിനം ആഘോഷിച്ചു. മലയാളം ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിന്ന പരിപാടികൾ ഓൺലൈൻ സംവിധാനത്തിലൂടെ നടന്നു. നിലവിലെ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ 4 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ നിന്ന് വിവിധ പരിപാടികളിൽ പങ്കെടുത്തു. വകുപ്പ് മേധാവി  ബിസ്മി ജോമി പരിപാടികൾ ഏകോപിപ്പിച്ചു. സുഗതകുമാരിക്ക് ആദരാഞ്ജലി അർപ്പിച്ചു. കവിതാ പാരായണം, പ്രസംഗം, ഗാനങ്ങൾ, കേരള നടനം, പോസ്റ്റർ പ്രദർശനം, കഥാപ്രസംഗം തുടങ്ങി വിവിധ വിനോദ പരിപാടികൾ വിദ്യാർഥികൾ അവതരിപ്പിച്ചു. കേരളത്തിന്റെ സംസ്‌കാരം, പാരമ്പര്യം, ഐക്യം എന്നിവയുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ പവർപോയിന്റ് അവതരണങ്ങളായിരുന്നു പരിപാടിയുടെ മറ്റൊരു ആകർഷണം. പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും അധ്യാപകരെയും സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ,   സെക്രട്ടറി സജി ആന്റണി, ഇ.സി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.

You might also like

Most Viewed