ഐവൈസിസിക്ക് പുതിയ നേതൃത്വം


മനാമ

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ 2021-22 വർഷകാലയളവിൽ നയിക്കുവാൻ ഉള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു, 9 ഏരിയകളിലെ സമ്മേളനങ്ങൾ പൂർത്തിയാക്കി തെരെഞ്ഞെടുക്കപെട്ട 67 അംഗ എക്‌സികുട്ടീവ് അംഗങ്ങളിൽ നിന്നാണ് 13 അംഗ ഭരണ സമിതിയെ തെരഞ്ഞെടുത്തത്. മനാമ കെ സിറ്റി ബിസിനെസ്സ് സെന്റർ ഹാളിൽ നടന്ന തെരെഞ്ഞെടുപ്പ് നടപടികൾക്ക് നിലവിലെ പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ദേശീയ പ്രസിഡന്റ് ആയി ജിതിൻ പരിയാരം, സെക്രട്ടറി   ബെൻസി ഗനിയുഡ് വസ്റ്റ്യൻ, ട്രഷറർ വിനോദ് ആറ്റിങ്ങൽ എന്നിവരെയും തെരഞ്ഞെടുത്തു. ജയ്സൻ മുണ്ടുകോട്ടക്കൽ, രഞ്ജിത്ത് പി എം എന്നിവർ വൈസ് പ്രസിഡന്റുമാരും, മുഹമ്മദ്‌ ജമീൽ, ബൈജു വണ്ടൂർ എന്നിവർ ജോയിന്റ് സെക്രട്ടറിമാരും ആയി തെരഞ്ഞെടുക്കപ്പെട്ടു. സാജൻ സാമൂവൽ ആണ് അസിസ്റ്റന്റ് ട്രഷറർ. ചാരിറ്റി &ഹെല്പ് ഡസ്ക് കൺവീനർ ഷഫീക്ക് കൊല്ലം, ആർട്സ് വിങ് കൺവീനർ സ്റ്റെഫി ബേബി സാബു, മെമ്പർഷിപ് കൺവീനർ ഷമീർ അലി, ഐ ടി &മീഡിയ കൺവീനർ അലൻ ഐസക്ക്, സ്‌പോർട്സ് വിങ് കൺവീനർ റിച്ചി കളത്തുരേത്ത് എന്നിവരാണ് മറ്റ് ഭാരവാഹികൾ. 

You might also like

Most Viewed