ആഫ്രീൻ മറിയം അദ്‌നാനെ ആദരിച്ചു


മനാമ

ക്ലേ മോഡലിങ്ങിൽ കിഡ്‌സ് വിഭാഗത്തിൽ ഇന്റർനാഷണൽ ബുക് ഓഫ് റെക്കോർഡ്‌സ്, ഏഷ്യ ബുക് ഓഫ് റെക്കോർഡ്‌സ്, ഇന്ത്യ ബുക് ഓഫ് റെക്കോർഡ്‌സ് എന്നിവ കരസ്ഥമാക്കി മികവ് തെളിയിച്ച ദാറുൽ ഈമാൻ കേരളം വിഭാഗം മദ്രസ വിദ്യാർത്ഥിനി ആഫ്രീൻ മറിയം അദ്‌നാനെ ആദരിച്ചു. മദ്രസ പ്രിൻസിപ്പൽ സഈദ് റമദാൻ നദ്‌വി മൊമെന്റോ  കൈമാറി.കൂടുതൽ നേട്ടങ്ങളും മികവും കരസ്ഥമാക്കാൻ ആഫ്രീന് സാധിക്കട്ടെയെന്ന് ചടങ്ങിൽ സംസാരിച്ചവർ ആശംസിച്ചു. സിഞ്ചിലെ ഫ്രന്റ്‌സ് ഹാളിൽ മുബാറക് ബഷീറിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച അനുമോദന യോഗത്തിൽ മദ്രസ രക്ഷാധികാരി ജമാൽ നദ്‌വി ഇരിങ്ങൽഅധ്യക്ഷത വഹിച്ചു. ഫ്രന്റ്‌സ് ആക്ടിങ് ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം നൗമൽ റഹ്‌മാൻ നന്ദിയും പറഞ്ഞു. സക്കീന അബ്ബാസ് , ഗഫൂർ മൂക്കുതല , മുഹമ്മദ് ഷാജി  തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed