രക്തദാന ക്യാമ്പും കാപ്ഷൻ കോണ്ടസ്റ്റുമായി ബ്ലഡ് ഡോണേർസ് കേരള ബഹ്റൈൻ


മനാമ

ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ രുപീകരിച്ച് അഞ്ചു വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ഡിസംബർ 10 വെള്ളിയാഴ്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, കിംഗ് ഹമദ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ബ്ലഡ് ബാങ്കുകളിൽ ഒരേ സമയം 200 ലധികം പേര് രക്തം ദാനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബിഡികെ ബഹ്‌റൈൻ അഞ്ചാംവാർഷികാഘോഷത്തോടനുബന്ധിച്ച് രക്തദാനവുമായി ബന്ധപ്പെട്ട സന്ദേശം എഴുതി അയക്കുന്നവരുടെ സന്ദേശങ്ങൾ ബഹ്‌റൈൻ ചാപ്റ്ററിന്റെ  ഒഫീഷ്യൽ  ഫേസ്ബുക്ക് പേജിൽ പോസ്റ്റ്‌ ചെയ്യുകയും അതിൽ നിന്നും ഏറ്റവും കൂടുതൽ  ലൈക്കും ഷെയറും   ലഭിക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. ഒന്നാം സമ്മാനം  പതിനായിരത്തി ഒന്ന് രൂപയും, രണ്ടാം സമ്മാനം അയ്യായിരത്തി ഒന്ന് രൂപയുമാണ്. അയക്കുന്ന ആളിന്റെ പേര്, സ്ഥലം, ഫോൺ  നമ്പർ , ഫോട്ടോ എന്നിവ സഹിതം 39125828 അല്ലെങ്കിൽ 39407353 എന്നീ നമ്പറുകളിലും സന്ദേശങ്ങൾ അയക്കാവുന്നതാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed