ബഹ്റൈൻ ലാൽ കെയേഴ്സ് ഓൺലൈൻ പ്രസംഗമത്സരം നടത്തി


മനാമ

ബഹ്‌റൈൻ ലാൽ കെയേഴ്‌സ് കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച  എന്റെ നാട് എന്റെ കേരളം എന്ന വിഷയത്തില്‍ നടത്തിയ ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. 25 ഓളം മത്സരാർത്ഥികൾ പങ്കെടുത്തതിൽ സുധാ സുനിൽ ഒന്നാം സ്ഥാനവും, ദേവിക രാജ് രണ്ടാം സ്ഥാനവും , ബ്ലസീ ജോർജ് മൂന്നാം സ്ഥാനവും നേടി.  ആലിയ അജയ് കുമാർ പ്രോത്സാഹന സമ്മാനത്തിന്  അർഹയായി. വിജയികൾക്ക് അടുത്ത ആഴ്ച നടക്കുന്ന ലാല്‍ കെയേഴ്സിന്‍റെ  സ്നേഹസംഗമം പരിപാടിയില്‍ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ലാൽ കെയെർസ് കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ , പ്രസിഡന്റ് ഫൈസൽ എഫ്.എം , സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed