ബഹ്‌റൈൻ നന്തി അസോസിയേഷൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ നന്തി അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം അംഗങ്ങളുടെയും കുടുംബങ്ങളുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്ത ചടങ്ങ് പ്രവാസി സൗഹൃദങ്ങളുടെയും ആത്മീയ ചിന്തകളുടെയും വേദി കൂടിയായി മാറി.

അസോസിയേഷൻ പ്രസിഡന്റ് ജൈസൽ അഹ്‌മദ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിറാജ് പള്ളിക്കര മുഖ്യപ്രഭാഷണം നടത്തി. റംസാന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും വാക്കുകളിലും പ്രവൃത്തികളിലും പുലർത്തേണ്ട ശുദ്ധിയും അച്ചടക്കവുമാണ് വ്രതകാലം പഠിപ്പിക്കുന്നതെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ ഉത്‌ബോധിപ്പിച്ചു.

കൂട്ടായ്മയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഹനീഫ് കടലൂർ സംസാരിച്ചു. ലേഡീസ് വിംഗ് കോർഡിനേറ്റർ തഹാനി റമീസ് സ്ത്രീകളുടെയും കുട്ടികളുടെയും പങ്കാളിത്തത്തെക്കുറിച്ചും വനിതാ വിഭാഗത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം നേരിൽ കാണാനും സൗഹൃദങ്ങൾ പുതുക്കാനും സാധിച്ചതിൽ അംഗങ്ങൾ വലിയ സന്തോഷം പ്രകടിപ്പിച്ചു.

അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് ജനറൽ സെക്രട്ടറി ഫസലു ഒ.കെ. സ്വാഗതവും ട്രഷറർ പി.വി.കെ. കരീം നന്ദിയും രേഖപ്പെടുത്തി.

article-image

esdaseqwdseqw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed