ട്വന്റിഫോർ ന്യൂസ് കോട്ടയം ചീഫ് റിപ്പോർട്ടർ സി.ജി ദിൽജിത്ത് അന്തരിച്ചു

കോട്ടയം: ട്വന്റിഫോർ ന്യൂസ് കോട്ടയം ചീഫ് റിപ്പോർട്ടർ സി.ജി ദിൽജിത്ത് അന്തരിച്ചു. 32 വയസായിരുന്നു. ഇന്നു പുലർച്ചെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്.
തലയോലപറന്പ് ചെള്ളാശേരി ഗോപി−അനിത ദന്പതികളുടെ മകനാണ്. കഴിഞ്ഞ ഏഴ് വർഷമായി ദൃശ്യമാധ്യമ രംഗത്ത് സജീവമായിരുന്നു. ട്വന്റിഫോർ ന്യൂസിന്റെ തുടക്കം മുതൽ കോട്ടയം ബ്യുറോ ചീഫ് ആയിരുന്നു.