മൈത്രി ബഹ്റൈൻ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു

മനാമ
നബിദിനാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചു പ്രവാചക സ്നേഹം സഹജീവികളോട് കാരുണ്യം എന്ന സന്ദേശവുമായി മൈത്രി ബഹ്റൈൻ വിവിധ സൈറ്റുകളിൽ ജോലി ചെയ്തുവരുന്ന തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. മൈത്രി പ്രസിഡൻ്റ് നൗഷാദ് മഞ്ഞപ്പാറ,സെക്രട്ടറി സക്കീർഹുസൈൻ,കോഡിനേറ്റർ, നവാസ് കുണ്ടറ എന്നിവർ നേതൃത്വം നൽകി.