സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ
അൽ ഹിലാൽ മെഡിക്കൽ സെന്ററും ആലപ്പുഴ പ്രവാസി അസോസിയേഷനും സംയുക്‌തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, ക്രിയാറ്റിൻ, ബിഎംഐ, ടോട്ടൽ കൊളസ്ട്രോൾ, എസ്ജിപിടി എന്നീ പരിശോധനകളാണ് നടത്തിയത്. ഇതോടൊപ്പം പങ്കെടുത്തവർക്ക് പ്രിവിലേജ് കാർഡുകളും നൽകി. ക്യാമ്പ് കോർഡിനേറ്റർ ലാലു മുതുകുളം, ജനറൽ സെക്രട്ടറി രാജേഷ് മാവേലിക്കര,ചാരിറ്റി വിംഗ് ചെയർമാൻ ജയലാൽ ചിങ്ങോലി, വൈസ് പ്രസിഡന്റ് അജ്മൽ കായംകുളം,ട്രഷറർ അനിൽ കായംകുളം തുടങ്ങിയവർ നേതൃത്വം നൽകിയ ക്യാമ്പ് വൈസ് പ്രസിഡന്റ് അജ്മൽ കായംകുളം ക്യാമ്പ് ഉത്‌ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് ബംഗ്ലാവിൽ ഷെറീഫ്, ജനറൽ സെക്രട്ടറി രാജേഷ് മാവേലിക്കര, കോർഡിനേറ്റർ ലാലു മുതുകുളം, ജോർജ് അമ്പലപ്പുഴ എന്നിവർ നന്ദി അറിയിച്ചു.