സഹായധനം കൈമാറി

മനാമ
അപൂർവരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഇനാറ മോൾക്കായി ബഹ്‌റൈൻ പ്രവാസികളുടെ നേതൃത്വത്തിൽ ചികിത്സ സഹായ സമിതി നടത്തിവരുന്ന ഫണ്ട് ശേഖരണത്തിലേക്ക് വോയ്സ് ഓഫ് മാമ്പ സ്വരൂപിച്ച തുക കൈമാറി. പ്രതിനിധികളായ സിറാജ് മാമ്പ, വഹീദ്, നൗഫൽ എന്നിവരിൽനിന്ന് ചികിത്സ സഹായ കമ്മിറ്റി ചെയർമാൻ എബ്രഹാം ജോൺ ഫണ്ട് ഏറ്റുവാങ്ങി.