ഗീവർഗ്ഗീസ്‌ മാർ കൂറിലോസ്‌ മെത്രാപ്പോലീത്തയ്ക്ക്‌ സ്വീകരണം നൽകി


മനാമ; ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ നേത്യത്വത്തിൽ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ബോംബെ ഭദ്രാസനാധിപൻ ഗീവർഗ്ഗീസ്‌ മാർ കൂറിലോസ്‌ മെത്രാപ്പോലീത്തയ്ക്ക്‌ സ്വീകരണം നൽകി. കെ.സി.ഇ.സി പ്രസിഡണ്ട്‌ റവ. ദിലീപ്‌ ഡേവിസണ്‍ മാര്‍ക്ക് ന്റെ അദ്ധ്യക്ഷതയിൽ കൂടിയ സ്വീകരണ യോഗത്തിന്‌ റവ. ഫാദർ ബിജു ഫീലിപ്പോസ്‌ കാട്ടുമറ്റത്തിൽ സ്വാഗതം അറിയിച്ചു. റവ. ഡേവിഡ് വി. ടൈറ്റസ്, റവ. വി.പി. ജോൺ, റവ. ഫാദർ നോബിന്‍ തോമസ്, റവ. ഷാബു ലോറന്‍സ്, ജനറൽ സെക്രട്ടറി ഷിനു സ്റ്റീഫൻ, ട്രഷറാർ റിജൊ ജോണി എന്നിവർ ആശംസകൾ അർപ്പിച്ചു. എല്ലാ മതസ്ഥർക്കും ഒരുപോലെ ആരാധിക്കുവാനുള്ള അവസരം നൽകുന്ന ബഹറൈൻ രാജകുടുംബത്തിനോടുള്ള നന്ദിയോടൊപ്പം വിവിധ ക്രൈസ്തവ സഭകൾ ഒത്തൊരുമയോടുകൂടി പ്രവർത്തിക്കുന്നതിലുള്ള സന്തോഷവും തന്റെ മറുപടി പ്രസംഗത്തിൽ മെത്രാപ്പോലീത്ത തിരുമേനി രേഖപ്പെടുത്തി. ബേസിൽ ബാബു യോഗത്തിന്‌ നന്ദിയും അറിയിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed