ബഹ്റൈനിലെ നോർത്തേൺ ഗവർണറേറ്റിൽ 3.9 കിലോമീറ്റർ കടലോര തീരം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ നടപടി


പ്രദീപ് പുറവങ്കര

മനാമ: നോർത്തേൺ ഗവർണറേറ്റിലെ നാല് ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന 3.9 കിലോമീറ്റർ ദൈർഘ്യമുള്ള കടൽത്തീരം കുടുംബങ്ങൾക്കും മീൻപിടുത്തക്കാർക്കും സന്ദർശകർക്കുമായി തുറന്നുകൊടുക്കാൻ ശക്തമായ നടപടികളുമായി നോർത്തേൺ മുനിസിപ്പൽ കൗൺസിൽ. അൽ നഖീൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന കർറാന, ജിദ്ദ് അൽ ഹാജ്, ജന്നൂസാൻ, ബാർബാർ എന്നീ ഗ്രാമങ്ങളിലൂടെയാണ് ഈ തീരം സ്ഥിതി ചെയ്യുന്നത്.

തീരദേശ മേഖലകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം ലഭിക്കാനുള്ള നിയമപരമായ അവകാശമുണ്ടെന്ന് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ സയ്യിദ് ശുബ്ബർ അൽ വദാഇ പറഞ്ഞു. പ്രദേശത്തിന്റെ പരമ്പരാഗത മീൻപിടുത്ത, മുത്തെടുക്കൽ പാരമ്പര്യങ്ങളും ഗ്രാമീണ ജീവിത സംസ്കാരവും സംരക്ഷിച്ചുകൊണ്ടായിരിക്കും വികസന പദ്ധതികൾ നടപ്പിലാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് സംബന്ധിച്ച പരിസ്ഥിതി പഠനങ്ങൾ അൽ നഖീൽ ഹൈവേ തീരത്ത് പുരോഗമിക്കുകയാണ്. ബാർബാർ ഫിഷർമാൻസ് ചാനലിലെ മണൽ നിക്ഷേപങ്ങൾ നീക്കം ചെയ്യാനും തീരത്തെ മാലിന്യങ്ങളും ഉപേക്ഷിക്കപ്പെട്ട ബോട്ടുകളും മാറ്റാനുമുള്ള നടപടികളും കൗൺസിൽ സ്വീകരിച്ചുവരുന്നു. പദ്ധതിക്ക് ആവശ്യമായ ഫണ്ട്, നിർമ്മാണ തീയതി എന്നിവ സംബന്ധിച്ച അന്തിമ തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed