ബഹ്‌റൈൻ കേരളീയ സമാജം വിദ്യാരംഭം ചടങ്ങ് സംഘടിപ്പിച്ചു


 

ബഹ്‌റൈൻ കേരളീയ സമാജം നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു വിജയ ദശമി നാളിൽ വിദ്യാരംഭം സംഘടിപ്പിച്ചു. സമാജത്തിൽ സംഘടിപ്പിച്ച വിദ്യാരംഭം ചടങ്ങിൽ ജാതിമതഭേദങ്ങളില്ലാതെ നിരവധി പേരാണ് പങ്കെടുത്തത് എന്ന് സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ പത്രക്കുറിപ്പിൽ അറിയിച്ചു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള നിരവധി കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. കോവിഡ് മാനണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ സമാജം ഭരണ സമിതി അംഗങ്ങൾ, സമാജം അംഗങ്ങൾ തുടങ്ങി ഒട്ടേറെപ്പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് നടന്ന നവരാത്രി സമാപന ദിവസം സമ്മേളനനത്തിൽ ബഹ്‌റൈനിലെ പ്രമുഖ കലാകാരികളും കലാകാരന്മാരും നൃത്ത നൃത്യങ്ങളും സംഗീത നിശയും അവതരിപ്പിച്ചു.

You might also like

  • Straight Forward

Most Viewed