ഐഡി കാർഡുകളുടെ വിതരണം വേഗതയിലാക്കുമെന്ന് ബഹ്റൈൻ ഇ ഗവൺമെന്റ് അതോറിറ്റി


മനാമ

ഐഡി കാർഡ് കേന്ദ്രങ്ങളുടെ സേവനം മെച്ചപ്പെടുത്താൻ വിപുല പദ്ധതി ആവിഷ്കരിച്ചതായി ഇ-ഗവൺമെൻറ് ആൻഡ് ഇൻഫർമേഷൻ അതോറിറ്റി സി.ഇ.ഒ മുഹമ്മദ് അലി അൽ ഖാഇദ് വ്യക്തമാക്കി.ദിനേന 1000 ഐഡി കാർഡുകൾ നൽകുന്നതിനുള്ള അപ്പോയിൻമെൻറുകൾ നൽകും. ഇത് കൂടാതെ അറാദിലെ സേവനകേന്ദ്രത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുകയും ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യും. നവീകരണത്തിന്റെ ഭാഗമായി കൂടുതൽ ഉപകരണങ്ങൾ സേവന കേന്ദ്രങ്ങളിൽ ലഭ്യമാക്കുന്നതിനോടൊപ്പം ഇ -കീ സേവനത്തിന് രജിസ്ട്രേഷൻ സ്വയം ചെയ്യാനും സൗകര്യമൊരുക്കും.  bahrain.bh പോർട്ടൽ വഴി വിലാസം പരിശോധിക്കാനും മാറ്റാനുമുള്ള സംവിധാനം ഈ വർഷമാണ് ഒരുക്കിയത്. ആഭ്യന്തര മന്ത്രി ലഫ്. ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശമനുസരിച്ചാണ് സേവനങ്ങൾ മെച്ചപ്പെടുത്താൻ തീരുമാനിച്ചതെന്നും ഇ-ഗവൺമെൻറ് ആൻഡ് ഇൻഫർമേഷൻ അതോറിറ്റി സി.ഇ.ഒ വ്യക്തമാക്കി.

You might also like

Most Viewed