ബഹ്റൈൻ ഇന്ത്യ പെട്രോളിയം മന്ത്രിമാർ ഓൺലൈനിൽ കൂടികാഴ്ച്ച നടത്തി


മനാമ

ഇന്ത്യൻ പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരിയും ബഹ്റൈൻ എണ്ണ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫയും തമ്മിൽ ഓൺലൈനിൽ കൂടിക്കാഴ്ച നടത്തി. ഹൈഡ്രോകാർബൺ മേഖലയിൽ ഉഭയകക്ഷി, ബഹുതല സഹകരണം വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഇരുവരും ചർച്ച ചെയ്തു. ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവയും ചർച്ചയിൽ പങ്കെടുത്തു.  ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെയും കോവിഡ് വെല്ലുവിളികൾക്കിടയിലും വിവിധ മേഖലകളിലെ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനെയും ഇരു മന്ത്രിമാരും അഭിനന്ദിച്ചു. കൂടികാഴ്ച്ചയ്കിടയിൽ ഇന്ത്യ സന്ദർശിക്കാൻ ഹർദീപ് സിങ് പുരി,  ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫയെ ക്ഷണിക്കുകയും ചെയ്തു. 

You might also like

Most Viewed