ഇന്ത്യൻ സ്‌കൂൾ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സ്കൂൾ ടോപ്പർമാരെ അനുമോദിച്ചു


ഇന്ത്യൻ സ്‌കൂൾ സി.ബി.എസ്.ഇ പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസിലുമുള്ള സ്കൂൾ ടോപ്പർമാരെ അനുമോദിക്കുന്നതിനായി അവാർഡ് ദാന ചടങ്ങു സംഘടിപ്പിച്ചു. ഇസ ടൗൺ കാമ്പസിൽ നടന്ന വെർച്വൽ അക്കാദമിക് അവാർഡ് ദാന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷീദ് ആലം, ബിനു മണ്ണിൽ വറുഗീസ്, പ്രേമലത എൻഎസ്, രാജേഷ് നമ്പ്യാർ, സജി ജോർജ്, മുഹമ്മദ് നയാസ് ഉല്ല, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി കുമാർ ജെയിൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി , കമ്മ്യൂണിറ്റി നേതാക്കളായ മുഹമ്മദ് ഹുസൈൻ മലിം, പിഎം വിപിൻ, വൈസ് പ്രിൻസിപ്പൽമാർ, വകുപ്പ് മേധാവികൾ, പ്രധാന അധ്യാപകർ എന്നിവർ പങ്കെടുത്തു. പന്ത്രണ്ടാം ക്ലാസ് സ്കൂൾ ടോപ്പർമാരായ ആരോൺ ഡൊമിനിക് ഡികോസ്റ്റ, ആദിത്യ സിംഗ്, മേഘന ഗുപ്ത, നിപുണ അശോക്, ദേവദേവ് സുജിത്ത് കൂട്ടാല , പത്താം ക്ലാസ് സ്കൂൾ ടോപ്പർമാരായ ഗുഗൻ മേട്ടുപ്പാളയം ശ്രീധർ, വീണ കിഴക്കേതിൽ, മാനസ മോഹൻ , ഹിമ പ്രശോഭ് എന്നിവരാണ് സ്വർണ്ണ മെഡൽ നേടിയത്.

You might also like

Most Viewed