ബികെഎസ് അക്ഷയപാത്രം പദ്ധതി ഉദ്ഘാടനം ചെയ്തു


ബഹ്റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ബികെഎസ് അക്ഷയപാത്രം എന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവയുടെ പത്നി മോണിക്ക ശ്രീവാസ്തവ നിർവ്വഹിച്ചു.സമാജം അംഗങ്ങളായ സ്ത്രീകൾ അവരുടെ വീട്ടിൽ തയ്യാറാക്കിയ ഭക്ഷണത്തിന്റെ ഒരു ഭാഗം ഭക്ഷണപ്പൊതിയാക്കി സമാജത്തിൽ എത്തിച്ചു ഭക്ഷണം വാങ്ങാൻ പണമില്ലാത്തവർക്ക് വിതരണം ചെയ്യുന്ന പദ്ധതിയാണ് " അക്ഷയപാത്രം". അമ്പതോളം ഭക്ഷണപ്പൊതികളാണ് ഉദ്ഘാടനദിവസം സമാജത്തിൽ വെച്ച് വിതരണം ചെയ്തത്. എല്ലാ വെള്ളിയാഴ്ചയും ഇതു തുടരുമെന്ന് ബികെഎസ് പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ എംബസി തേർഡ് സെക്രട്ടറി ഇജാസ് അസ്‌ലാം, ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, സമാജം വനിതാവേദി അംഗങ്ങൾ , ഭരണസമിതിഅംഗങ്ങൾ എന്നിവർ പങ്കെടുത്തു.

You might also like

Most Viewed