ഇന്ത്യ 75 ബികെഎസ് @ 75 ആഘോഷങ്ങൾ ആരംഭിച്ചു


മനാമ

ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഇന്ത്യ 75 ബികെഎസ് @ 75 ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ക്ഷണിക്കപ്പെട്ട സദസിന് മുമ്പാകെ   വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ നിർവ്വഹിച്ചു. കോവിഡ്  ദുരന്തത്തിന്റെ അതിരൂക്ഷ സമയത്ത് ബി കെ എസ നടത്തിയ വിമാന സർവീസ്  ഓക്സിജൻ  സിലിണ്ടർ  വിതരണം, ഭക്ഷണ വിതരണം  അടക്കമുള്ള  പ്രവർത്തികൾ ഇന്ത്യക്കാരുടെയും വിശേഷിച്ചു മലയാളികളുടെയും  ദുരിതം ലഘൂകരിച്ചു എന്നും    മന്ത്രി സൂചിപ്പിച്ചു.   ചടങ്ങിൽ   ഇന്ത്യ 75 ബികെഎസ് @ 75  ലോഗോ പ്രകാശനം  മന്ത്രി നിർവ്വഹിച്ചു .  ബഹ്‌റൈൻ കേരളീയ സമാജം നടത്തിയ വിമാന സർവീസ് അടക്കമുള്ള  പ്രവർത്തികളിൽ  വി മുരളീധാരൻ നൽകിയ പിന്തുണയും സഹായവും വിസ്മരിക്കാൻ ആവാത്തതാണെന്നും സമാജം എക്കാലവും നന്ദിയോടെ അത് ഓർക്കുമെന്നും  അധ്യക്ഷ പ്രസംഗത്തിൽ  ബഹ്‌റൈൻ കേരളീയ  സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള പറഞ്ഞു .  യോഗത്തിൽ ഇന്ത്യൻ സ്ഥാനപതി  ശ്രീ പിയുഷ് ശ്രീവാസ്തവ വിശിഷ്ട അഥിതി ആയിരുന്നു .  ചടങ്ങിൽ  ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ നന്ദി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed