കോഴിക്കോട് മെഡിക്കൽ കോളേജ് സിഎച്ച് സെന്ററിന് ബഹ്‌റൈൻ കെഎംസിസി ധനസഹായം നൽകി

മനാമ; കോഴിക്കോട് മെഡിക്കൽ കോളേജ് സിഎച്ച് സെന്ററിന് ബഹ്‌റൈൻ കെഎംസിസി ധനസഹായം നൽകി. സിഎച്ച് സെന്ററിന് കീഴിൽ ആരംഭിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റിന് വേണ്ടിയുള്ള ഫണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാനിൽനിന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ സിഎച്ച് സെന്റർ പ്രസിഡന്റ് കോയ ഹാജി അധ്യക്ഷത വഹിച്ചു. എംഎ റസാഖ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ഡോ. ടിപി അഷ്‌റഫ്, ഡോ. എംഎ അമീറലി, കെഎംസിസി ബഹ്‌റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു. സിഎച്ച് സെന്റർ ട്രഷറർ ടിപി മുഹമ്മദ് നന്ദി പറഞ്ഞു.