തൃക്കാക്കര നഗരസഭ ചെയർപേഴ്സന്റെ ഓഫീസ് സീൽ ചെയ്‌തു


എറണാകുളം: തൃക്കാക്കര നഗരസഭ ചെയർപേഴ്സന്റെ ഓഫിസ് സീൽ ചെയ്‌തു. വിജിലൻസ് ആവശ്യപ്രകാരം നഗരസഭ സെക്രട്ടറിയുടേതാണ് നടപടി. ചെയർപേഴ്സന്റെ മുറിയിൽ സൂക്ഷിച്ച സിസിടിവി ദൃശ്യം സംരക്ഷിക്കുന്നതിനാണ് നടപടി.

ഇന്നു രാവിലെയാണ് തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺൻ്റെ ഓഫിസ് മുറി സെക്രട്ടറി സീൽ ചെയ്തത്. വിജിലൻസ് നിർദ്ദേശപ്രകാരം മുറി അടച്ചു പൂട്ടുന്നു എന്ന നോട്ടിസ് നഗരസഭ ചെയർപേഴ്സൺൻ്റെ ഓഫിസിനുമുന്നിൽ സെക്രട്ടറി പതിപ്പിച്ചു. ഓഫിസ് മുറിക്കകത്തെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചിരിക്കുന്ന സർവർ, സിപിയു, ഹാർഡ്ഡിസ്ക് എന്നിവ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് മുറി സീൽ ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനായ ഗോപകുമാറിനെ നിർദേശപ്രകാരമാണ് നടപടി. ഇതോടെ തൃക്കാക്കര നഗരസഭാ ചെയർപേഴ്സനെതിരെ വിജിലൻസ് അന്വേഷണം ശക്തമാക്കുകയാണ്.

ഇതിനിടെ കോൺഗ്രസ് കൗൺസിലർമാർക്ക് ഇടയിലെ പ്രശ്നം പരിഹരിക്കുന്നതിനായി യോഗം വിളിച്ചുചേർക്കാൻ പിടി തോമസ് എംഎൽഎ ശ്രമിച്ചെങ്കിലും പിന്നീട് യോഗം നടന്നില്ല. ചെയർപേഴ്സണെതിരെ വിജിലൻസ് മൊഴി നൽകിയ കൗൺസിലർ വി ഡി സുരേഷ് പങ്കെടുക്കാത്തതിനെ തുടർന്നാണ് യോഗം മാറ്റി വെച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed