മുൻ ബഹ്റൈൻ പ്രവാസിയുടെ മാതാപിതാക്കൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടു

മനാമ; മുൻ ബഹ്റൈൻ പ്രവാസിയുടെ മാതാപിതാക്കൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ നാട്ടിൽ മരണപ്പെട്ടു. ബഹ്റൈനിലെ റോയൽ ട്രാവൽ കമ്പനി ജീവനക്കാരിയായും ഇപ്പോൾ ഖത്തർ പ്രവാസിയുമായ ആലീസ് സജി സാമുവേലിന്റെ മാതാപിതക്കാളായ വലിയകൊളങ്ങര കൊപ്പാറേത്ത് കളീക്കൽ കെ ജി ജോൺ - 95, ഭാര്യ അന്നമ്മ 84 എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴരയോടെയാണ് അന്നമ്മ മരണപ്പെട്ടത്. ഇതിന് ശേഷം ഒമ്പത് മണിയോടെ ജോണും മരണപ്പെട്ടു. ഇരുവരുടെയും സംസ്കാരം ഇന്നലെ വൈകീട്ട് കുട്ടംപേരൂർ സിയോൻപുരം സെന്റ് തോമസ് ഓർത്തോടൊക്സ് പള്ളിയിൽ വെച്ചു നടന്നു. മറ്റ് മക്കൾ മേരി ജോർജ്ജ്, സൂസൻ ടൈറ്റസ്, സോണി ജോൺ. മരുമക്കൾ ജോർജ്ജ് അലക്സാണ്ടർ, ടൈറ്റസ് അലക്സാണ്ടർ, റീനാ കെ സോണി, ബഹ്റൈനിലെ എയർമെക്ക് കമ്പനി ജീവനക്കാരനായിരുന്ന സജി സാമുവേൽ.