വി. മുരളീധരൻ ബഹ്‌റൈൻ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കും

മനാമ; മൂന്ന് ദിവസത്തെ ഹൃസ്വ സന്ദർശനത്തിനായി ബഹ്റൈനിലെത്തുന്ന ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് ഉത്സവ് എന്ന പരിപാടിയിൽ പങ്കെടുത്ത് ബഹ്റൈനിലെ ക്ഷണിക്കപ്പെട്ട പ്രവാസി ഇന്ത്യക്കാരെ അംഭിസബോധന ചെയ്യുമെന്ന് ബഹ്റൈൻ ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു. സെപ്തംബർ 1 ന് വൈകുന്നേരം ഏഴ് മണിക്ക് ഗൾഫ് ഹൊട്ടലിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ ജി ബാബുരാജന് വി മുരളീധരൻ പുരസ്കാരം നേരിട്ട് സമ്മാനിക്കും.