കണ്ണൂർ‍ വിമാനത്താവളത്തിൽ‍ 302 ഗ്രാം സ്വർ‍ണവുമായി പിടിയിൽ


കണ്ണൂർ: കണ്ണൂർ‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ‍ അനധികൃതമായി കടത്താൻ‍ ശ്രമിച്ച 15 ലക്ഷം രൂപ വില വരുന്ന 302 ഗ്രാം സ്വർ‍ണം പിടികൂടി. ദുബൈയിൽ‍ നിന്നും എയർ‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ ചെറുതാഴം സ്വദേശി ശിഹാബിൽ‍ നിന്നാണ് കസ്റ്റംസ് സ്വർ‍ണം പിടികൂടിയത്.

സ്വർ‍ണ മിശ്രിതം പാന്റിനുള്ളിൽ‍ പൂശി അതിനു മുകളിൽ‍ തുണി തുന്നിചേർ‍ത്താണ് സ്വർ‍ണം കടത്തിയത്. പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത വിധമായിരുന്നു സ്വർ‍ണം ഒളിപ്പിച്ചിരുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed