ഐ.വൈ.സി.സി ബഹ്‌റൈൻ ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ കൈമാറി


മനാമ; ഐ.വൈ.സി.സി മൗലാനാ അബ്ദുൽ കലാം ആസാദ് മെമ്മോറിയൽ സ്കോളർഷിപ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ ധർമടം നിയോജക മണ്ഡലത്തിൽപെട്ട ചെമ്പിലോട്ട് പഞ്ചായത്തിൽ മുതുകുറ്റി ദേവാനന്ദ് ഷിബുവിന് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ കൈമാറി. ചെമ്പിലോട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിൽ നടന്ന ചടങ്ങിൽ കെ.സി. മുഹമ്മദ് ഫൈസൽ മൊബൈൽ ഫോൺ നൽകി. ചടങ്ങിൽ മണ്ഡലം പ്രസിഡൻറ് ഷിജിൽ പെരുബാല, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.വി. അനീശൻ, പ്രീയേഷ് മുതുകുറ്റി, കെ.പി. ജിജി, കെ.കെ. മുരളീധരൻ തുടങ്ങിയവർ സംബന്ധിച്ചു.

You might also like

  • Straight Forward

Most Viewed