ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം ഓൺ ലൈൻ ഈദ് സംഗമം സംഘടിപ്പിച്ചു


മനാമ; ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം ബലിപെരുന്നാളിനോടനുബന്ധിച്ച് പ്രവർത്തകർക്കും സഹകാരികൾക്കുമായി 'പെരുന്നാൾ കിസ്സ' എന്ന പേരിൽ ഓൺ ലൈൻ ഈദ് സംഗമം സംഘടിപ്പിച്ചു. വനിതാ വിഭാഗം പ്രസിഡന്റ്‌ ജമീല ഇബ്രാഹിം അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന കലാപരിപാടികളിൽ ഷാനി റിയാസ്, നജ്ദ റഫീഖ്, റുബീന ഫിറോസ്, സഈദ റഫീഖ്, ഉമ്മുസൽ‍മ, ഷൈമില നൗഫൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഫാത്തിമ വസീം കവിത, റഷീദ ബദറുദ്ധീൻ നാടൻ പാട്ട്, റഷീദ സുബൈർ കഥ, നസീമ ചരിത്രത്തിൽ നിന്ന്, സജ്‌ന, സുബൈദ മുഹമ്മദലി എന്നിവർ കുസൃതി ചോദ്യങ്ങൾ എന്നിവ അവതരിപ്പിച്ചു. ഷദ ഷാജിയുടെ പ്രാർഥനാ ഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ വനിതാ വിഭാഗം സെക്രട്ടറി നദീറ ഷാജി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം സാജിദ സലീം നന്ദിയും പറഞ്ഞു. ഷൈമില നൗഫൽ പരിപാടി നിയന്ത്രിച്ചു. സോന സകരിയ, അമീറ, ജസീന എന്നിവർ നേതൃത്വം നൽകി.

You might also like

  • Straight Forward

Most Viewed