ബഹ്റൈനിലെ കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ സന്ദർശിച്ച് ലോകാരോഗ്യ സംഘടന തലവൻ


 

മനാമ; ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗബ്രിയോസസ് ബഹ്റൈനിലെ കോവിഡ് പരിശോധനാ കേന്ദ്രങ്ങളും പ്രതിരോധ വാക്സിൻ നൽകുന്ന ഇടങ്ങളും സന്ദർശിച്ചു. ബഹ്റൈൻ ഇന്‍റർനാഷണൽ എക്സിബിഷൻ സെന്‍റർ, കിങ് ഹമദ് മെഡിക്കൽ കോളജ് ആശുപത്രി, ബി.ഡി.എഫ് ഹോസ്പിറ്റൽ, ശാമിൽ സെന്‍റർ, സിത്ര മാൾ വാക്സിനേഷൻ സെന്‍റർ, മുഹറഖിലെ പരിശോധന കേന്ദ്രം എന്നിവിടങ്ങളിലായിരുന്നു സന്ദർശനം. ബഹ്റൈനിലെ ലോകാരോഗ്യ സംഘടനാ ഓഫീസും അദ്ദേഹം ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ബഹ്റൈന്‍റെ മുന്നേറ്റം പ്രതീക്ഷ നൽകുന്നതാണെന്ന് ഗബ്രിയോസസ് വ്യക്തമാക്കി. ലക്ഷ്യം നേടുന്നതിൽ ചിട്ടയായ പ്രവർത്തനം നടത്താൻ സാധിച്ചത് നേട്ടമാണ്. അദ്ദേഹത്തോടൊപ്പം ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. വലീദ് ഖലീഫ അൽമാനിഅ് അനുഗമിച്ചിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed