വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് ഭക്ഷ്യകിറ്റ് വിതരണം നടത്തി

മനാമ; വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ഭക്ഷ്യകിറ്റ് വിതരണം തുടരുന്നു. ഇതിന്റെ ഭാഗമായി ഖമ്മീസിൽ മുപ്പതോളം തൊഴിലാളികളുള്ള ക്യാമ്പിൽ ഭക്ഷണ സാധനങ്ങൾ നൽകി. വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് പ്രസിഡൻറ് എഫ്.എം. ഫൈസൽ, വൈസ് പ്രസിഡൻറ് ജസ്റ്റിൻ ഡേവിസ്, ചാരിറ്റി കൺവീനർ തോമസ് ഫിലിപ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കാത്തു സച്ചിൻദേവ്, അസിസറ്റന്റ് സെക്രട്ടറി ഷൈജു കൻപ്രത്ത് എന്നിവർ പങ്കെടുത്തു. ഒരാഴ്ചയായി ബഹ്റൈെൻറ വിവിധ ഭാഗങ്ങളിൽ സാധാരണക്കാരായ തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റുകൾ നൽകി വരുന്നുണ്ട്.