ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ; ലോക രക്തദാനദിനത്തോട് അനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് മുപ്പതോളം പേർ ക്യാമ്പിൽ പങ്കെടുത്തു. ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ വൈസ് പ്രെസിഡന്റ് ജിബിൻ ജോയി എക്സിക്യൂട്ടീവ് അംഗമായ സാബു അഗസ്റ്റിൻ ക്യാമ്പ് നിയന്ത്രിച്ചു.
