ബഹ്റൈൻ സെന്റ് മേരീസ് കത്തീഡ്രലിൽ ഓശാന പെരുന്നാൾ ആഘോഷിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ഓശാന പെരുന്നാൾ ശുശ്രൂഷകൾ ഭക്തിനിർഭരമായി നടന്നു. ഇടവക വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കലിന്റെ മുഖ്യ കാർമികത്വത്തിൽ കുരുത്തോല വാഴ്വ്, പ്രദക്ഷിണം, വിശുദ്ധ കുർബ്ബാന എന്നിവയോടെയാണ് പെരുന്നാൾ ആഘോഷിച്ചത്.
വിശുദ്ധ വാരത്തിന്റെ ഭാഗമായി ഏപ്രിൽ 2 വരെ വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരവും ധ്യാനപ്രസംഗവും നടക്കും. ഏപ്രിൽ 1-ന് പെസഹാ ശുശ്രൂഷകളും, 3-ന് ദുഃഖവെള്ളിയാഴ്ച ആരാധനയും, 4-ന് ഈസ്റ്റർ ശുശ്രൂഷകളും നടക്കുമെന്ന് പള്ളി ഭാരവാഹികൾ അറിയിച്ചു. നേരിട്ട് എത്താൻ സാധിക്കാത്തവർക്കായി കത്തീഡ്രലിന്റെ ഓൺലൈൻ വഴി തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.
bfbb



