ദേശീയ ജല നയം : 81 ശതമാനം ലക്ഷ്യങ്ങളും പൂർത്തീകരിച്ച് ബഹ്‌റൈൻ; ജലസുരക്ഷ ഉറപ്പാക്കുമെന്ന് കൗൺസിൽ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ജലവിഭവ കൗൺസിലിന്റെ ആനുകാലിക യോഗം ദേശീയ ജല നയത്തിന്റെ (2021-2030) പുരോഗതി വിലയിരുത്തി. രാജ്യത്തെ ജലസുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പദ്ധതികൾ 81 ശതമാനം വിജയകരമായി പൂർത്തിയാക്കിയതായി കൗൺസിൽ അറിയിച്ചു.

ദേശീയ ജല തന്ത്രത്തിന്റെ ഭാഗമായുള്ള 40 പദ്ധതികളിൽ 22 എണ്ണം ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞു. ബാക്കിയുള്ള 18 പദ്ധതികൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വിവിധ മന്ത്രാലയങ്ങൾ തങ്ങളുടെ പക്കലുള്ള പദ്ധതികളുടെ പുരോഗതി യോഗത്തിൽ വിശദീകരിച്ചു.

രാജ്യത്തെ ജലവിതരണം സുരക്ഷിതമായും തടസ്സമില്ലാതെയും തുടരുന്നുണ്ടെന്ന് കൗൺസിൽ ഉറപ്പുവരുത്തി. ഏത് സാഹചര്യത്തിലും ജലലഭ്യത ഉറപ്പാക്കാൻ ബഹ്‌റൈനിലെ ജലവിതരണ ശൃംഖല സജ്ജമാണെന്നും ഉന്നതതല യോഗം വിലയിരുത്തി.

article-image

sdfsdff

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed