കോവിഡ് പ്രതിസന്ധി നേരിടാനായി സാമ്പത്തിക പാക്കേജ് പ്രഖ്യാപ്പിച്ച് ബഹ്റൈൻ


 

മനാമ; കോവിഡ് പ്രതിസന്ധി നേരിടാനായി മൂന്ന് മാസത്തെ സാമ്പത്തിക പാക്കേജ് പ്രഖ്യാപ്പിച്ച് ബഹ്റൈൻ. ജൂൺ മുതൽ ആഗസ്റ്റ് വരെ മൂന്ന് മാസമാണ് പാക്കജിന്റെ കാലാവധി. ഇതനുസരിച്ച് ഇൻഷുറൻസുള്ള സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്വദേശി ജീവനക്കാർക്ക് ആദ്യ മാസം മുഴുവൻ വേതനവും രണ്ടും മൂന്നും മാസങ്ങളിൽ വേതനത്തിന്റെ 50 ശതമാനവും തംകീൻ തൊഴിൽ ഫണ്ടിൽ നിന്നും നൽകും. കോവിഡ് സാരമായി ബാധിച്ച കമ്പനികളുടെ മൂന്ന് മാസത്തെ മുനിസിപ്പൽ ഫീസ് ഇളവ് നൽകുന്നതിനോടൊപ്പം ടൂറിസം സ്ഥാപനങ്ങൾക്കും കേന്ദ്രങ്ങൾക്കും മൂന്ന് മാസത്തേക്ക് ടൂറിസം ഫീസ് ഇളവ് നൽകും. പാക്കേജ് പ്രകാരം സർക്കാറിന്റെയും സർക്കാർ കമ്പനികളുടെയും കീഴിലുള്ള കെട്ടിടങ്ങളുടെ വാടക മൂന്ന് മാസത്തേക്ക് അടക്കേണ്ട. കോവിഡ് പ്രതിസന്ധി ബാധിച്ച കമ്പനികളുടെ സി.ആർ പുതുക്കാനുള്ള ഫീസും പുതിയ തീരുമാനപ്രകാരം ഒഴിവാക്കും. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ പ്രത്യേകം പരിഗണിക്കും. ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അദ്ധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന മന്ത്രിസഭായ യോഗം പാക്കേജിനുള്ള അംഗീകാരം നൽകി.ജനങ്ങളുടെ ആരോഗ്യം, സുരക്ഷ എന്നിവ മുൻനിർത്തി ദേശീയ കോവിഡ് പ്രതിരോധ സമിതി സ്വീകരിച്ച നടപടികൾ ശരിയായ ദിശയിലാണെന്നും പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ ജനങ്ങൾ മുന്നോട്ടുവരുന്നത് ഏറെ സ്വാഗതാർഹമാണെന്നും മന്ത്രിസഭ വിലയിരുത്തി.

You might also like

Most Viewed