വാക്സിനെടുക്കാത്ത ഇന്ത്യക്കാരെ സഹായിക്കാൻ ബഹ്റൈൻ ഇന്ത്യൻ എംബസിയും പ്രവാസി കൂട്ടായ്മകളും രംഗത്ത്


മനാമ: ബഹ്റൈനിൽ വാക്സിൻ സ്വീകരിക്കാൻ ബാക്കിയുള്ള ഇന്ത്യൻ പ്രവാസികളുടെ വിവരങ്ങൾ ഇന്ത്യൻ എംബസി ശേഖരിക്കുന്നു. എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഗൂഗിൾ ഫോം വഴിയാണ് ഇന്ത്യൻ പ്രവാസികളുടെ വിവര ശേഖരണം നടത്തുന്നത്. സി.പി.ആർ കാർഡ് സാധുതയുള്ളതാണോ, സി.പി.ആർ കാർഡ് നമ്പർ, പാസ്പോർട്ട് നമ്പർ, വിസ സാധുതയുള്ളതാണോ, മൊബൈൽ നമ്പർ, ഇമെയിൽ, വാക്സിന് രജിസ്റ്റർ ചെയ്തിട്ടുണ്ടോ, രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അതിന് കാരണം, രജിസ്റ്റർ ചെയ്യുമ്പോൾ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയാണ് ഗൂഗിൾ ഫോമിൽ ചോദിക്കുന്നത്.

ബഹ്റൈൻ കേരളീയ സമാജം, വേൾഡ് എൻ.ആർ.ഐ കൗൺസിൽ, ഇന്ത്യൻ ക്ലബ്, ഐ.സി.ആർ.എഫ് എന്നിവയുമായി സഹകരിച്ചാണ് വാക്സിനേഷൻ കാമ്പയിൻ നടത്തുന്നത്. മതിയായ രേഖകളില്ലാതെ കഴിയുന്നവർക്ക് വാക്സിൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രവാസി സമൂഹത്തിൽനിന്ന് ആവശ്യമുയർന്നിരുന്നു.  ബംഗ്ലാദേശ് എംബസി നേരത്തേ ഇതിന് തുടക്കമിട്ടിരുന്നു. പുതിയ തീരുമാന പ്രകാരം ബഹ്റൈൻ കേരളീയ സമാജം മുഖേന രജിസ്റ്റർ ചെയ്യാൻ കെ.ടി സലീം  33750999 , ഉണ്ണി 32258697 , രാജേഷ് ചേരാവള്ളി  35320667 , സഞ്ജിത്  36129714 എന്നിവരെ ബന്ധപ്പെടണമെന്ന് സമാജം സമാജം പ്രസിഡൻറ് പി.വി രാധാകൃഷ്ണ പിള്ള പറഞ്ഞു.  ഇന്ത്യൻ ക്ലബ്ബിൽ അനീഷ് വർഗീസ്  33950760,  സാനി പോൾ 39855197, സുരേഷ് ദേശിക്കൻ  39068323 എന്നിവരുമായാണ് ഇതിന് വേണ്ടി ബന്ധപ്പെടേണ്ടതെന്ന് പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ് പറഞ്ഞു.

വാക്സിൻ സ്വീകരിക്കാൻ ബാക്കിയുള്ളവർക്ക് താഴെയുള്ള ലിങ്കിൽ പ്രവേശിച്ച് വിവരങ്ങൾ നൽകാവുന്നതാണ്.    
https://forms.gle/pMT3v1g3o4yVgnES8

You might also like

Most Viewed