ടിക് ടോക്കും വിചാറ്റും നിരോധിച്ച ഉത്തരവ് ബൈഡന്‍ റദ്ദാക്കി

വാഷിങ്ടൺ: ടിക് ടോക്, വിചാറ്റ് ഉൾപ്പടെയുളള ആപ്പുകൾക്ക് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് ഏർ പ്പെടുത്തിയ നിരോധനം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവെച്ചു. യുഎസ് ആപ്പ് സ്റ്റോറുകളിൽ നിന്ന് ചില ചൈനീസ് ആപ്ലിക്കേഷനുകളെ തടഞ്ഞ് അതിന് യു.എസ്സിൽ വിലക്ക് ഏർപ്പെടുത്തി 2020ൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരവധി എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവെച്ചിരുന്നു. ഈ ഉത്തരവുകളാണ് ബൈഡൻ റദ്ദാക്കിയത്.