ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു


മനാമ: മുഹറഖ് ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡിന്റെ  പശ്ചാത്തലത്തിൽ ജോലി ഇല്ലാതെ പ്രയാസമനുഭവിക്കുന്നവർക്കു മുഹറഖ് മലയാളി സമാജം, ബംഗ്ലാദേശ് സൊസൈറ്റിയും ആയി കൈകോർത്ത് രണ്ട് ആഴ്ച്ചത്തേക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. നിരവധിപേർക്ക്  ആശ്വാസമേകിയ ഫുഡ് കിറ്റ് വിതരണത്തിന് ജനറൽ സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ, ട്രഷറർ അബ്ദുറഹ്മാൻ കാസർഗോഡ്, മുൻ സെക്രട്ടറി  സുജ ആനന്ദ്, മെന്പർഷിപ്പ് സെക്രട്ടറി നിസാർ മാഹി, ചാരിറ്റി കൺവീനർ മുജീബ് വെളിയങ്കോട്, മീഡിയ സെൽ കൺവീനർ ഹരികൃഷ്ണൻ, സ്പോർട്സ് വിംഗ് കൺവീനർ ബിജിൻ ബാലൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ശിഹാബ് കറുകപുത്തൂർ, സാദത്ത്   കരിപ്പകുളം, തങ്കച്ചൻ കെ ചാക്കോ എന്നിവർ നേതൃത്വം നൽകി.

പ്രസിഡണ്ട് അൻവർ നിലന്പൂർ, എന്റർടെയ്ൻമെന്റ് സെക്രട്ടറി സജീവൻ വടകര, ബംഗ്ലാദേശ് സൊസൈറ്റി ജനറൽ സെക്രട്ടറി സബുജ് മിലൻ എന്നിവർ വിതരണോദ്ഘാടനം നിർവഹിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed