ബഹ്‌റൈനിൽ ഹോം ക്വാറന്റൈൻ ലംഘിച്ച പ്രവാസിക്ക് മൂന്ന് വർഷം തടവും 5000 ദിനാർ പിഴയും

മനാമ: ഹോം ക്വാറന്റൈൻ ലംഘിച്ച പ്രവാസിക്ക് ബഹ്‌റൈൻ ലോവർ ക്രിമിനൽ കോടതി മൂന്ന് വർഷം തടവും 5000 ദിനാർ ( പത്തു ലക്ഷത്തോളം രൂപ ) പിഴയും ശിക്ഷയായി വിധിച്ചു. തടവ് ശിക്ഷക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. 34 വയസ്സുള്ള പ്രവാസി യുവാവ് ക്വാറന്റൈൻ ലംഘിച്ച് ഒരു റെസ്റ്റോറന്റിൽ എത്തിയപ്പോഴാണ് ഇയാളെ പോലീസ് പിടികൂടിയത്.
ഇലക്ട്രോണിക് ട്രാക്കർ റിസ്റ്റ്ബാൻഡുമായി പ്രതി പൊതുസ്ഥലത്ത് എത്തിയതായി അധികൃതർക്ക് വിവരം ലഭിക്കുകയായിരുന്നു. തുടർന്നാണ് അധികൃതർ ഇയാളെ പിടികൂടിയത്. കുറ്റം സമ്മതിച്ചതിനെത്തുടർന്ന് അടിയന്തര വിചാരണയ്ക്കായി കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയുകയായിരുന്നു.