ബഹ്റൈനിൽ ഇന്നലെ 17 കോവിഡ് മരണം ; അതീവ ജാഗ്രത പാലിക്കുക


മനാമ: ബഹ്റൈനിൽ ഇന്നലെ 17 പേർ കോവിഡ് ബാധ കാരണം മരണപ്പെട്ടു. കോവിഡ് വ്യാപനം ആരംഭിച്ചത് മുതൽ ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം പേർക്ക് ജീവൻ നഷ്ടമായത്. മരണപ്പെട്ടവരിൽ ഏഴ് പേർ വിദേശികളാണ്. 89, 52,49,52,35.33,50 വയസ് പ്രായമുള്ളവരാണിവർ. 51,68,76, 86, 79, 63 വയസ് പ്രായമുള്ള സ്വദേശി സ്ത്രീകൾക്കും ഇന്നലെ ജീവൻ നഷ്ടമായി. 68, 66,70,52 വയസ് പ്രായമുള്ള സ്വദേശി പുരുഷൻമാരാണ് ബാക്കിയുള്ളവർ. ഇതോടെ ആകെ കോവിഡ് മരണങ്ങൾ 732 ആയി.  ഇന്നലെ ആകെ രോഗം രേഖപ്പെടുത്തിയത് 1369 പേരിലാണ്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15505 ആയി. ഇതിൽ 442 പേരാണ് വിദേശികൾ. 163 പേരുടെ അവസ്ഥ ഗുരുതരമാണ്. ഇന്നലെ 1279 പേർക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ ആകെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 179958 ആയി. ഇതുവരെയായി 8,26,748 പേരാണ് വാക്സിൻ സ്വീകരിച്ചത്. ഇന്നലെ മാത്രം 3296 പേരാണ് വാക്സിൻ പുതുതായി സ്വീകരിച്ചത്.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതീവജാഗ്രതയാണ് ബഹ്റൈൻ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദവും ബഹ്റൈനിൽ കണ്ടെത്തിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed