മുൻ ബഹ്റൈൻ പ്രവാസി നിര്യാതനായി


മനാമ: മുൻ‍ ബഹ്റൈൻ പ്രവാസിയും ബഹ്റൈൻ ഡിഫൻസ് പോലീസിലെ ഉദ്യോഗസ്ഥനുമായിരുന്ന കോഴിക്കോട് ചക്കും കടവ്  'സിംസിം' വസതിയിൽ പൊന്മാടത്ത് മുഹമ്മദ് കാസിം (66) നാട്ടിൽ നിര്യാതനായി. കാലിക്കറ്റ് ബഹ്റൈൻ പ്രവാസി സെക്രട്ടറിയും,  ചക്കുംകടവ് കൂട്ടം റസിഡൻസ് അസോസിയേഷൻ സെക്രട്ടറിയുമായി പ്രവർത്തിച്ച് വരികയായിരുന്നു.ഭാര്യ: പറമ്പത്ത് ആമിനബി.മക്കൾ: അഹമ്മദ് ജാസിം (ദുബൈ), ഉസ്മാൻ നസീം (ബഹറൈൻ), ഷഹന. മരുമക്കൾ: പുതിയ കുന്നത്ത് ജാബിർ ആഷിദ, നിഷാന.
 
സഹോദരങ്ങൾ: പൊന്മാടത്ത് അബദുൽ അസീസ് (ഹായൽ, സൗദി),  അബ്ദുറഹിം (ഐ.എൻ.എൽ സിറ്റി പ്രസിഡണ്ട്), ജുബൈരിയ, പരേതരായ ഡോ: മാമുക്കോയ, അബ്ദുറഹിമാൻ, റഹ്മത്തുള്ള. ഖബറടക്കം ഇന്ന് (വെള്ളി) കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

You might also like

  • Straight Forward

Most Viewed