ഇഫ്താർ കിറ്റ് വിതരണം നടത്തി യൂത്ത് ഇന്ത്യ ബഹ്റൈൻ

മനാമ: എല്ലാ റമദാനിലെയും പോലെ ഇക്കുറിയും ഇഫ്‌താർ കിറ്റ് വിതരണം ചെയ്തുവെന്ന് യൂത്ത് ഇന്ത്യ ബഹ്‌റൈൻ അറിയിച്ചു. കൊറോണ കാലത്ത് വിഷമതകൾ അനുഭവികുന്ന തൊഴിലാളികൾക്ക് ഡി എച്ച് എലിന്റെ സഹകരണത്തോടെ 200 ഓളം ഇഫ്‌താർ കിറ്റ് വിതരണം ചെയ്തത്. യൂത്ത് ഇന്ത്യ പ്രസിഡന്റ് വി കെ അനീസ് , മുഹമ്മദ് ഹാരിസ് , ജുനൈദ് എന്നിവർ നേതൃത്വം നൽകി . സാമൂഹിക പ്രവർത്തകനും സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റുമായ ബദറുദ്ധീൻ പൂവാരും വിതരണ ചടങ്ങിൽ സന്നിഹിതനായിരുന്നു.