കാപ്പിറ്റൽ ​ഗവർണറേറ്റിനെ അഭിനന്ദിച്ച് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ


മനാമ : കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കാപിറ്റൽ ഗവർണറേറ്റ് നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ  മാതൃകാപരമാണെന്ന് ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ പ്രസ്താവിച്ചു. സ്വദേശി, വിദേശി വേർതിരിവില്ലാതെ പ്രയാസപ്പെടുന്നവർക്ക് സഹായം നൽകാനുള്ള സന്നദ്ധത മഹത്തരവും ശ്ലാഘനീയവുമാണെന്നും കോവിഡ് പശ്ചാത്തലത്തിൽ പ്രവാസി  സമൂഹം നേരിടുന്ന പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കാനും  ആവശ്യമായ സഹായങ്ങൾ ചെയ്യാനുമുള്ള കേപിറ്റൽ ഗവർണർ ശൈഖ് ഹിഷാം ബിൻ അബ്ദുറഹ്‌മാൻ  ആൽ ഖലീഫയുടെ പ്രവർത്തനങ്ങൾക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായും ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ഭാരവാഹികൾ കൂട്ടിച്ചേർത്തു.

 

article-image

മലയാളികളുൾപ്പെടെയുള്ള പ്രവാസി സംഘടനകളെയും കൂട്ടായ്മകളെയും കേപിറ്റൽ ഗവർണറേറ്റുമായി ബന്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന  കാപിറ്റൽ ഗവർണറേറ്റ് സ്ട്രാറ്റജിക് പ്ളാനിങ് ആൻറ് പ്രൊജക്റ്റ്സ് മാനേജ്മെൻറ് ഹെഡ് യൂസുഫ് യാഖൂബ് ലോറിയെയും ബഹ്‌റൈൻ ഹോസ്പിടാലിറ്റി ജനറൽ മാനേജർ ആന്റണി പൗലോസ്സിനെയും ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ആദരിച്ചു. പ്രസിഡന്റ്‌ ജമാൽ നദ്‌വി ഇരിങ്ങൽ ഇവർക്കുള്ള ഉപഹാരങ്ങൾ കൈമാറി.   ഫ്രന്റസ് കേന്ദ്ര എക്സിക്യുട്ടീവ്  അംഗം എ. എം ഷാനവാസ് ,  മനാമ ഏരിയ സമിതി അംഗം  മുഹമ്മദ്  മുഹിയുദ്ധീൻ,  മുഹറഖ് ഏരിയ സമിതി അംഗം മുഹമ്മദ് ‌ അലി എന്നിവരും പങ്കെടുത്തു.

You might also like

Most Viewed