മെയ് ദിനം ആചരിച്ച് ബഹ്റൈൻ നവകേരള

മനാമ: ബഹ്റൈൻ നവകേരള'യുടെ ആഭിമുഖ്യത്തിൽ മെയ് ദിനം ആചരിച്ചു. ഓൺലൈനായി നടന്ന പരിപാടി കോർഡിനേഷൻ സെക്രട്ടറി ഷാജി മൂതല ഉദ്ഘാടനം ചെയ്തു. എഐടിയുസി തൃശ്ശൂർ ജില്ലാ സെക്രട്ടറി ശ്രീ. കെ.ജി. ശിവാനന്ദൻ 'മെയ്ദിന' സന്ദേശം നൽകി സംസാരിച്ചു. കോർഡിനേഷൻ സെക്രട്ടറി സുനിൽദാസിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റെയ്സൺ വർഗീസ് സ്വാഗതം പറഞ്ഞു. മേഖലാ സെക്രട്ടറിമാരായ പ്രവീൺ, ശ്രീജിത്ത് മൊകേരി, രജീഷ് പട്ടാഴി തുടങ്ങിയവർ സംസാരിച്ച യോഗത്തിൽ ജേക്കബ്ബ് മാത്യു നന്ദി പറഞ്ഞു.