വിജയാഘോഷത്തിൽ പങ്കാളികളായി ബഹ്‌റൈൻ പ്രതിഭ

മനാമ : എൽഡിഎഫിന്റെ വിജയാഘോഷത്തിൽ ബഹ്‌റൈൻ പ്രതിഭയും പങ്കാളികളായി. കോവിഡ് കാലമായതിനാൽ ആഹ്ളാദ പ്രകടനങ്ങളും ആഘോഷങ്ങളും പാടില്ല എന്ന ഇടതുമുന്നണിയുടെ ആഹ്വാനം ഏറ്റെടുത്തു ഇന്നലെ വൈകുന്നേരം ദീപശിഖ കൊളുത്തിയും മധുരം വിതരണം ചെയ്തും വീടുകളിലാണ് ഇടതുമുന്നണിയുടെ വിജയം പ്രവർത്തകർ ആഘോഷിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് പ്രതിഭ അസ്ഥാനത്തും മേഖല കമ്മറ്റികളുടെ നേതൃത്വത്തിലും പ്രവർത്തകർ വിജയം ആഘോഷിച്ചത്. പ്രതിഭ ആസ്ഥാനത്തു നടന്ന പരിപാടിക്ക് മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, ജനറൽ സെക്രട്ടറി എൻ.വി. ലിവിൻ കുമാർ, പ്രസിഡന്റ് കെഎം സതീഷ് കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഷെരീഫ് കോഴിക്കോട്, രാമചന്ദ്രൻ , മിജോഷ് മൊറാഴ എന്നിവർ നേതൃത്വം നൽകി.