ഓക്സിജൻ സിലിണ്ടറുകൾ ശേഖരിക്കാൻ മുന്നിട്ടിറങ്ങി പ്രവാസി സംഘടനകൾ


മനാമ : ഇന്ത്യയിൽ കോവിഡ് രോഗികൾ ഏറുന്ന പശ്ചാത്തലത്തിൽ ഇവിടെ കൂടുതൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കാനുള്ള ദൗത്യവുമായി പ്രവാസി സംഘടനകളും രംഗത്തെത്തി. ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ ആഹ്വാന പ്രകാരം ബഹ്റൈൻ കേരളീയ സമാജമാണ് ആദ്യം ഈ ദൗത്യവുമായി മുമ്പോട്ട് വന്നത്. ഇതുവരെയായി ഇരുന്നൂറോളം സിലിണ്ടറുകൾ വേണ്ട സംഭാവനയാണ് സമാജം സ്വരൂപ്പിച്ചതെന്ന് സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു. ഒരു സിലിണ്ടറിന് ഏകദേശം എഴുപ്പത്തിയഞ്ച് ദിനാറാണ് ചിലവ് വരുന്നത്. എംബസിയുമായി സഹകരിക്കാൻ സമാജം ഉൾപ്പെടെ 12ഓളം സംഘടനകളാണ് മുന്നോട്ടുവന്നിരിക്കുന്നത്. ഇത് കൂടാതെ വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന തണൽ എന്ന ജീവകാരുണ്യപ്രസ്ഥാനത്തിന്റെ ബഹ്റൈനിലെ ഘടകവും ഇന്നലെ ഓക്സിജൻസിലിണ്ടറിന് വേണ്ട വിഭവസമാഹരണ യജ്‍ഞം നടത്തിയിരുന്നു.

You might also like

  • Straight Forward

Most Viewed