മൈത്രി ബഹ്റൈൻ ഇഫ്താർ കിറ്റ് വിതരണം തുടരുന്നു

മനാമ: മൈത്രി ബഹ്റൈൻ കാപ്പിറ്റൽ ഗവർണറേറ്റുമായി സഹകരിച്ച് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. തണലൊരുക്കാൻ തുണയേകാം എന്ന സന്ദേശവുമായി നടത്തുന്ന പരിപാടിയുടെ ഭാഗമായി മൈത്രി ചാരിറ്റി കൺവീനർ സലീം തൈയ്യിലിന്റെ നേതൃത്വത്തിലാണ് ഇഫ്താർ കിറ്റ് വിതരണം ചെയ്യുന്നത്.
കാപ്പിറ്റൽ ഗവർണറേറ്റ് ചാരിറ്റി തലവൻ യൂസഫ് ലോറിയിൽ നിന്ന് മൈത്രി പ്രസിഡണ്ട് നൗഷാദ് മഞ്ഞപ്പാറ, സെക്രട്ടറി ഷക്കീർ ഹുസൈൻ എന്നിവരാണ് കിറ്റുകൾ ഏറ്റുവാങ്ങിയത്.മൈത്രി ചീഫ് കോർഡിനേറ്റർ നവാസ് കുണ്ടറ, വൈസ് പ്രസിഡണ്ട് അബ്ദുൽ വഹാബ്, ആന്റണി പൗലോസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.